നേത്രശസ്ത്രക്രിയയ്ക്കായി ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ടുള്ള പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും പരിചരണത്തിലൂടെ മാത്രമേ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുകയുള്ളു. ഇതിനായി ജാമ്യം അനുവദിക്കണമെന്നും മദനി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.