കർണ്ണാടകയിൽ ഒരാഴ്ചക്കുള്ളിൽ ബി ജെ പി ഭൂരിപക്ഷം തെളിയിക്കണം

ചൊവ്വ, 15 മെയ് 2018 (19:08 IST)
ബംഗളുരു: അനുനിമിഷം രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയാകുന്ന കർണ്ണാടകത്തിൽ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ തങ്ങളെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണം എന്ന് ഗവർണറോട് ആവശ്യപ്പെട്ടു. യദ്യൂരപ്പ നേരിട്ട് ഗവർണറെ കണ്ടാണ് ആവകാശവാദം ഉന്നയിച്ചത്.
 
തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കഷി. എം എൽ എമാർ തങ്ങൾക്കൊപ്പമുണ്ട് അതിനാൽതന്നെ നിയമ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തങ്ങൾക്കാകും എന്ന് ഗവർണറെ കണ്ട ശേഷം യദ്യൂരപ്പ പ്രതീക്ഷ പ്രകടിപ്പിച്ചു. 
 
എന്നാൽ മന്ത്രി സഭ രൂപീകരിക്കാൻ 112 എം എൽ എമാരുടെ  പിന്തുണ വേണമെന്നിരിക്കെ. ഭൂരിപക്ഷം തെളിയിക്കാനായി ഗവർണർ ബി ജെ പിക്ക് ഒരാഴ്ച സമയം അനുവദിച്ചു എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ 104 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഏത് രീതിയിൽ ബി ജെ പി ഭൂരിപക്ഷം തികക്കും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍