കര്‍ണാടകയില്‍ കുമാരസ്വാമി കിംഗ്; കോണ്‍‌ഗ്രസ് പിന്തുണയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകും

ചൊവ്വ, 15 മെയ് 2018 (15:03 IST)
കര്‍ണാടകയില്‍ കോണ്‍‌ഗ്രസ് പിന്തുണയോടെ ജെ ഡി എസ് സര്‍ക്കാരുണ്ടാക്കും. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും.
 
നിലവിലെ സ്ഥിതിയനുസരിച്ച് ബി ജെ പിക്ക് 104 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയില്ല. ജെ ഡി എസ് 39 സീറ്റുകളിലും കോണ്‍ഗ്രസ് 77 സീറ്റുകളിലുമാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാനുള്ള സംഖ്യ ഇതില്‍ത്തന്നെയുണ്ട്.
 
കോണ്‍ഗ്രസിന്‍റെ ഈ ചടുലമായ തീരുമാനത്തിന് പിന്നില്‍ സോണിയാഗാന്ധിയുടെ ഇടപെടലാണ്. സോണിയയാണ് ചര്‍ച്ചകള്‍ക്കായി ഗുലാം നബി ആസാദിനെ എച്ച് ഡി ദേവെഗൌഡയുടെ അടുക്കലേക്ക് അയച്ചത്. കോണ്‍ഗ്രസ് ഉപാധികളില്ലാത്ത പിന്തുണ അറിയിച്ചതോടെ കുമാരസ്വാമി മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുങ്ങുകയാണ്.
 
അതേസമയം, ജെ ഡി എസ് - കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നുതന്നെ ഗവര്‍ണറെ കാണും. സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനം അറിയിക്കും.
 
രണ്ട് സീറ്റുള്ളയിടത്തുപോലും സര്‍ക്കാരുണ്ടാക്കി രാജ്യത്തെ ഞെട്ടിച്ച പാര്‍ട്ടിയാണ് ബി ജെ പി. ഇവിടെ പക്ഷേ, നിസഹായരാണ് ബി ജെ പി. ചെറുകക്ഷികള്‍ക്ക് സീറ്റില്ലാത്തതാണ് ബി ജെ പിക്ക് തിരിച്ചടിയായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍