ഇന്ന് അഭിനന്ദൻ, അന്ന് നചികേത; പാക് തടവിൽ നിന്നും മോചിതനായത് 8 ദിവസങ്ങൾക്കു ശേഷം, പിന്നീട് യുദ്ധവിമാനങ്ങൾ പറപ്പിച്ചിട്ടില്ല

വ്യാഴം, 28 ഫെബ്രുവരി 2019 (15:47 IST)
1999 ലെ കാർഗിൽ യുദ്ധവേളയിലാണ് ഇതിനു മുൻപ് ഒരു ഇന്ത്യൻ പൈലറ്റ് പാകിസ്ഥാന്റെ കസ്റ്റ്ഡിയിലാകുന്നത്. വ്യോമാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് മിഗ് 27 വിമാനത്തിലെ പൈലറ്റായിരുന്ന 26 വയസ്സുകാരനായ കെ നചികേതയെ പാകിസ്ഥാൻ പിടികൂടുന്നത്. യന്ത്രത്തകരാറിനെ തുടർന്ന് വിമാനം നിലത്തിലിറക്കാൻ നചികേത നിർബന്ധിതനാകുകയായിരുന്നു. വിമാനം നിലത്തിറക്കിയതോടെ നചികേതയെ പാക് സൈന്യം വളഞ്ഞു. 8 ദിവസത്തെ നയതന്ത്ര നീക്കത്തിനൊടുവിലാണ് നചികേതയെ നാട്ടിൽ തിരിച്ചെത്തിച്ചത്. 
 
പാകിസ്ഥാൻ കസ്റ്റഡിയിലിരിക്കെ കൊടിയ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് പിന്നീട് മോചിതനായി ഇന്ത്യയിലെത്തിയ നചികേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണമാണ് സുഖകരമെന്നു തോന്നിയ നിമിഷങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും ദേശീയ മാധ്യമമായ എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 8 ദിവസം കസ്റ്റ്ഡിയിലുണ്ടായിരുന്ന നചികേതയെ പിന്നീട് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മറ്റിക്കു കൈമാറുകയായിരുന്നു. നവാസ് ഷെരീഫായിരുന്നു അന്ന് പ്രധാനമന്ത്രി. തിരിച്ചെത്തിയ നചികേത പിന്നീട് യുദ്ധ വിമാനങ്ങൾ പറപ്പിച്ചിട്ടില്ല. ട്രാൻസ്പോർട്ട് പൈലറ്റായി ചുരുങ്ങി. 
 
പാകിസ്ഥാന്റെ കസ്റ്റ്ഡിയിലുളള ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദന് ലഭിക്കെണ്ടത് യുദ്ധതടവുകാരൻ എന്ന നിലയിലുളള സുരക്ഷയും പരിഗണനയുമാണ്. യുദ്ധതടവുകാരായി പിടിക്കപ്പെടുന്ന സൈനീകരുടെ സുരക്ഷയ്ക്കായി വിപുലമായ നിയമങ്ങളാണ് അന്താരാഷ്ട്ര തലത്തിലുളളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍