ബി ജെ പി നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കാറിന്‌ നേരെ ആക്രമണം

ശനി, 27 ഫെബ്രുവരി 2016 (13:44 IST)
ബി ജെ പി നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കാറിന്‌ നേരെ ആക്രമണം. അക്രമികള്‍ തക്കാളിയും ചീമുട്ടയും സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കാറിന്‌ നേരെ എറിയുകയായിരുന്നു.

ഇന്ന് കാണ്‍പൂരില്‍ വച്ചാണ്‌ സംഭവമുണ്ടായത്‌. മാത്രമല്ല അക്രമികള്‍ അദ്ദേഹത്തിനു നേരെ കരിങ്കൊടി കാണിക്കുകയും മഷി ഒഴിക്കുകയും ചെയ്‌തു.

കാണ്‍പൂരില്‍ നവബഗ്‌ജഞ്ച്‌ വി എസ് എസ്‌ ഡി കോളേജില്‍ ആഗോള തീവ്രവാദം എന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക