മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ നേരത്തെ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കാശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജോലിയിൽ നിന്നും രാജി വെച്ചിരുന്നു. രാജ്യത്തിൽ നടക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും മൗനം പാലിക്കുന്നവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.