ഒഡീഷയിലെ കാന്ദമാലില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇരകളായവര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റീസ് ഉദയ് ഉമേഷ് ലളിത്, എന്നിവരങ്ങടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് കണ്ടെത്തിയാണ് കോടതി കൂടുതല്‍ തുക നല്‍കാന്‍ വിധിച്ചത്. ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.