കനയ്യയുടെ തലയ്ക്ക് 15 ലക്ഷം വിലയിട്ടയാളുടെ അക്കൌണ്ടിലുള്ളത് 150 രൂപ

തിങ്കള്‍, 7 മാര്‍ച്ച് 2016 (17:12 IST)
രാജ്യദ്രോഹക്കേസിന് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചയാളുടെ അക്കൌണ്ടിലുള്ളത് 150 രൂപ. കനയ്യയെ വധിക്കുന്നവര്‍ക്ക് പതിനഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ച ആദര്‍ശ് ശര്‍മ്മയുടെ ബാങ്ക് അക്കൌണ്ടില്‍ ആകെയുള്ളത് 150 രൂപ.
 
ആദര്‍ശ് ശര്‍മ്മയെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. വിവാദപ്രസ്താവനയെ തുടര്‍ന്ന് ആദര്‍ശ് ശര്‍മ്മ ഒളിവിലായിരുന്നു. ഒളിവിലായിരുന്ന സമയത്ത് ആദര്‍ശ് ശര്‍മ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
 
ബിഹാര്‍ ഉടമയായ ഇയാള്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് താമസിക്കുന്നത്. മാസങ്ങളായി ഇയാള്‍ കെട്ടിടം ഉടമയ്ക്ക് വാടക നല്കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക