കല്‍ബുര്‍ഗിയുടെ കൊലപാതകി കൊല്ലപ്പെട്ട നിലയില്‍...!
ബുധന്‍, 28 ഒക്‌ടോബര്‍ 2015 (17:20 IST)
വിവാദമായ കന്നഡ എഴുത്തുകാരന്‍ ഡോ. എംഎം കല്‍ബുര്‍ഗിയുടെ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുടെ മൃതദേഹം കണ്ടെത്തി. കല്‍ബുര്‍ഗിയുടെ കൊലപാതകിയുടേതെന്ന് കണക്കാക്കുന്ന പൊലീസ് തയ്യാറാക്കിയ രേഖ ചിത്രത്തിനോട് സാമ്യമുള്ള ആളാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്, സംഭവം കൊലപാതകമാണെന്നാണ് സൂചന.
പതിനെട്ടിന് ഖാനാപുര്‍ ബെലഗാവിയില്‍ വനത്തിലാണ് വെടിയേറ്റ് മരിച്ചനിലയില്‍ ജഡം കണ്ടെത്തിയത്. ജഡത്തിന് സമീപത്തു നിന്ന് ഒരു വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച മാത്രമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഈ വിവരം ധരിപ്പിക്കുന്നത്. ജഡം വിട്ടുകിട്ടാനായി ആരും ഇതുവരെ വന്നിട്ടില്ല. ജഡത്തിനും പ്രതിയുടെയും സാമ്യത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ബെലഗാവി എസ്‌പി രവികാന്ത് പറഞ്ഞു.
രണ്ട് മാസം മുന്‍പാണ് കര്‍ണാടകത്തിലെ ധാര്‍വാഡില്‍ വച്ച് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. കൊലപാതകികളുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല.