കബാലിക്ക് രക്ഷാകവചം, ഹൈക്കോടതി സ്വീകരിച്ച ആ നടപടി എന്ത്?

Webdunia
വെള്ളി, 15 ജൂലൈ 2016 (16:33 IST)
സിനിമാക്കാരുടെ പേടിസ്വപ്നമാണ് ഇപ്പോൾ ഇനറ്റ്നെറ്റുകൾ. റിലീസ് ചെയ്യുന്ന ചിത്രങ്ങൾ അന്നു തന്നെ ഇനർനെറ്റിലും എത്തുന്നത് അണിയറ പ്രവർത്തകരെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാൻ ബ്രഹ്മാൻണ്ഡ ചിത്രമായ കബാലിയുടെ ഇനറ്റ്നെറ്റ് ഡൗൺലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു.
 
ഇതിനെ തുടർന്ന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കബാലിയുടെ ദൃശ്യങ്ങൾ 225 വെബ്സൈറ്റുകളിൽ നിന്നും പിൻവലിക്കണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് ചോർച്ച ഉണ്ടാകാതിരിക്കാനാണ് റിലീസിനു മുൻപേ ഹൈക്കോടതി ഇത്തരത്തിൽ തീരുമാനമെടുത്തത്. സിനിമ ചോരാൻ സാധ്യതയുണ്ടെന്നതിനാലാണ് അണിയറ പ്രവർത്തകർ ശക്തമായ രീതിയിൽ നിയമ നടപടിയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.
 
169 ഇന്റർനെറ്റ് ദാതാക്കളെയും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ദൃശ്യങ്ങൾ പിൻവലിക്കണമെന്നും ഉത്തരവ് ധിക്കരിച്ച് കബാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെപ്പോലും അമ്പരപ്പിച്ച കബാലി ജൂലൈ 22 നാണ് തീയറ്ററുകളില്‍ എത്തുന്നത്. റിലീസിന് മുന്നേ ചിത്രം കോടികള്‍ നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശങ്ങളില്‍ അടക്കം ആയിരക്കണക്കിന് തീയറ്ററുകളിലാണ് കബാലി റിലീസ് ആകുന്നത്. ചിത്രത്തിന്റെ ടീസറുകളെല്ലാം വലിയ ഹിറ്റായിരുന്നു.
Next Article