കാത്തിരിപ്പിനൊടുവിൽ രജനീകാന്തിന്റെ മാസ് പടം കബാലിയെത്തി. ഫസ്റ്റ് ഷോ കാണാൻ തിരക്കായിരുന്നു തീയേറ്ററുകളിൽ. റിലീസിന് മുൻപേ ആരാധകർ സ്വന്തമാക്കിയ പടമാണ് കബാലി. ഇനിയത് നെഞ്ചോട് ചേർക്കുമോ ഇല്ലയോ എന്നത് അവരുടെ പ്രതികരണത്തിൽ നിന്നു മാത്രം തിരിച്ചറിയാൻ കഴിയുന്ന കാര്യം. പാലഭിഷേകം കൊണ്ടും പടക്കം പൊട്ടിച്ചും ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതിയായിരുന്നു തീയേറ്ററുകൾക്ക്.
സ്റ്റൈൽ മന്നന്റെ സ്റ്റൈൽ എൻട്രി തന്നെയായിരുന്നു സിനിമയിലുടനീളം. രജനീ ആരാധകര്‍ ആവേശപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നല്‍കുന്നില്ല എന്നതാണ് ചിത്രം കണ്ടിറങ്ങിയ പലരുടേയും അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിലെ ഹിറ്റ് വാക്ക് പോലെ നെരുപ്പ് തന്നെയാണ് ചിത്രവും. ചിത്രം പതിവ് രജനി പടം പോലെ ആക്ഷനില്‍ മാത്രം ഒതുങ്ങുന്നില്ല. ചിത്രം റിയലിസ്റ്റിക് ആണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.