അമിത് ഷാ പടിയിറങ്ങി, ബിജെപിയെ ഇനി ജെ പി നദ്ദ നയിക്കും; പ്രഖ്യാപനം

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 20 ജനുവരി 2020 (15:39 IST)
ബിജെപി ദേശീയ അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി. നഡ്ഡ മാത്രമാണ് നാമനിർദേശ പത്രിക നൽകിയത്. 
 
അമിത് ഷായ സ്ഥാനമൊഴിയുഞ്ഞു. നദ്ദയെ ബിജെപി ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തുകൊണ്ട് അമിത് ഷാ സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരിക്ക് കത്തയച്ചിരുന്നു.
 
പാർട്ടി ഭരണഘടന പ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായാലേ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ. ഇതുവരെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ ഭരണ പ്രദേശങ്ങളിലെയും അധ്യക്ഷന്മാരെ തീരുമാനിച്ചു കഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article