രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ കീഴടങ്ങില്ല. അതേസമയം, അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. സര്‍വ്വകലാശാലയിലെ അധ്യാപക - വിദ്യാര്‍ത്ഥി യൂണിയന്റെ സംയുക്തയോഗത്തിനു ശേഷമായിരുന്നു തീരുമാനം.
അഫ്‌സല്‍ ഗുരു അനുസ്മരണചടങ്ങിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ഒളിവില്‍ പോയിരുന്നു. ഞായറാഴ്ച രാത്രി ഇവര്‍ കാമ്പസില്‍ തിരിച്ചെത്തിയിരുന്നു. ഡി എസ് യു മുന്‍നേതാവ് അനിര്‍ബന്‍ ഭട്ടാചാര്യ, ഐസ നേതാവ് അശുതോഷ്, വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ, ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവരാണ് കാമ്പസില്‍ തിരിച്ചെത്തിയത്.