അതേസമയം, കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ഫെബ്രുവരി 20ന് ഉമറും അനിര്‍ബനും ഉള്‍പ്പെടെയുള്ള അഞ്ച് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങിയത്.