ജെ എന്‍ യു സംഭവം: ഒളിവിലായിരുന്ന വിദ്യാര്‍ത്ഥികള്‍ അറസ്റ്റിന് തയ്യാറായി സര്‍വ്വകലാശാലയില്‍ എത്തി

തിങ്കള്‍, 22 ഫെബ്രുവരി 2016 (08:15 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപിച്ച് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ തിരിച്ചെത്തി. അറസ്റ്റിന് തയ്യാറായാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ എത്തിയത്.
 
കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് കാമ്പസിലത്തെിയത്. രാത്രി 10 മണിയോടെ ബിര്‍സ - അംബേദ്കര്‍ വിദ്യാര്‍ഥി സംഘടന നടത്തിയ  പരിപാടിയില്‍ ഉമര്‍ ഖാലിദ് വിദ്യാര്‍ഥികളോട് സംസാരിച്ചു. അഫ്സല്‍ അനുസ്മരണ ചടങ്ങിന്റെ മുഖ്യസംഘാടകന്‍ ഉമര്‍ ഖാലിദ് ആണെന്നാണ് ആരോപിക്കുന്നത്.
 
തനിക്കെതിരെ സമന്‍സ് ഇല്ല എന്നും നിയമപരമായ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ഉമര്‍ അറിയിച്ചു. പൊലീസ് കാമ്പസിലത്തെിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും കൂട്ടമായി ഒത്തു ചേര്‍ന്നിരിക്കുകയാണ്. 
 
സര്‍വ്വകലാശാല പരിസരത്ത് കാത്തുനിന്ന പൊലീസ് സര്‍വ്വകലാശാല അധികൃതരുടെ അനുമതി തേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക