സിപിഎം പോഷകസംഘടനയായ പികെഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജിഗ്‌നേഷ് മേവാനി പിന്മാറി; ദളിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്കാണ് തന്റെ പിന്തുണയെന്നും ജിഗ്നേഷ്

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (08:24 IST)
പട്ടികജാതി ക്ഷേമ സമിതി ഈ മാസം 21ന് കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് ഗുജറാത്തിലെ ഉനയിലെ ദളിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയ അഡ്വ ജിഗ്നേഷ് മേവാനി. പരിപാടിക്ക് ക്ഷണിച്ചവര്‍ രാഷ്‌ട്രീയപാര്‍ട്ടിയുടെ ഭാഗമല്ലെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടിക്കു വരാമെന്നു സമ്മതിച്ചത്.
 
എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ പട്ടികജാതി ക്ഷേമ സമിതി സി പി എം പോഷക സംഘടനയാണെന്ന്  മനസ്സിലായി. ഒരു അംബേദ്‌കറൈറ്റ് എന്ന നിലയില്‍ സി പി എമ്മിന്റെ പ്രവര്‍ത്തനങ്ങളോടും ആശയധാരയോടും വിയോജിപ്പുണ്ടെന്നും പയ്യന്നൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയോട് സി പി എം ചെയ്ത ദ്രോഹങ്ങളോട് കടുത്ത എതിര്‍പ്പുണ്ടെന്നും ജിഗ്നേഷ് വ്യക്തമാക്കി. 
Next Article