മാസ്‌ക് ധരിക്കാത്തതിന് സൈനികനെ മാസ്‌ക് ധരിക്കാത്ത പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; അഞ്ചുപൊലീസുകാര്‍ക്കെതിരെ നടപടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (09:16 IST)
മാസ്‌ക് ധരിക്കാത്തതിന് സൈനികനെ മാസ്‌ക് ധരിക്കാത്ത പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. പവന്‍കുമാര്‍ എന്ന സൈനികനെയാണ് പൊലീസുകാര്‍ ലാത്തികൊണ്ട് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. എന്നാല്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. പൊലീസിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. 
 
സംഭവത്തില്‍ അഞ്ചു പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇതില്‍ മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article