രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം; കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2016 (09:22 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര, സംസ്​ഥാനത്തെ സർക്കാറുകൾ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
 
കേരള,എം ജി സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റിവെച്ചു. കൂടാതെ പൊതു മേഖല സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ജയലളിതയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട്ടിൽ 3 ദിവസത്തെ അവധിയും  ഏഴ് ദിവസത്തെ ദുഖാചരണവും നടക്കും
 
തിങ്കളാഴ്ച രാത്രി 11.30 നാണ് ഹൃദയാഘാതത്തെ തുടർന്ന് ജയലളിതയ്ക്ക് മരണം സംഭവിച്ചത്. 
 
Next Article