അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി; ജയലളിത ഏറെക്കാലം ചികിത്സയില്‍ തുടരേണ്ടി വരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

വെള്ളി, 7 ഒക്‌ടോബര്‍ 2016 (08:30 IST)
ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ജയലളിതയ്ക്ക് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടിവരുമെന്നാണ് മെഡിക്കല്‍  ബുള്ളറ്റിനില്‍ പറയുന്നത്.
 
ശ്വാസതടസം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസനസഹായം നല്കിവരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എയിംസില്‍ നിന്നെത്തിയ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ വെള്ളിയാഴ്ചയും പരിശോധനകള്‍ തുടരും. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ശ്വാസതടസത്തിനുള്ള മരുന്നുകള്‍ തുടരും.
 
കൂടാതെ, അണുബാധയ്ക്കുള്ള മരുന്നുകള്‍ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക