അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജയലളിത ജാമ്യത്തിനായി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ഇന്നലെ കര്‍ണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. നിയമ പരമായി ജയലളിതയ്ക്ക് ജാമ്യത്തിനായി ഇനി സുപ്രീംകോടതിയെ ആശ്രയിക്കുക മാത്രമാണ് ഏകമാര്‍ഗം.