അനധിതൃത സ്വത്ത് സമ്പാദനകേസിൽ കര്‍ണാടകയുടെ അപ്പീല്‍ 24ന് പരിഗണിക്കും
അനധിതൃത സ്വത്ത് സമ്പാദനകേസിൽ ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഈ മാസം 24ന് പരിഗണിക്കും.
66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെയും കൂട്ടാളികളെയും കുറ്റമുക്തമാക്കിയ ഹൈകോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണ് മന്ത്രിസഭയാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.
അപ്പീലില്‍ ജയലളിതയുടേയും കൂട്ടു പ്രതികളുടേയും സ്വത്തിന്റെ മൂല്യം കണക്കാക്കുന്നതില്‍ കോടതിക്ക് പിഴവു പറ്റിയെന്നും യഥാര്‍ഥ കണക്ക് പ്രോസിക്യൂട്ടര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കര്‍ണാടക നല്‍കിയ വ്യക്തമാക്കിയിരുന്നു.