സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി ഹാജരായത്. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത പനീര്‍ ശെല്‍വം ജയലളിതയെ കാണാന്‍ ബാംഗ്ലൂരിലെത്തിയെങ്കിലും സന്ദര്‍ശനാനുമതി ലഭിച്ചില്ല.
18 വര്‍ഷം മുന്‍പുള്ള അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ചയാണ് ദിവസമാണ് ജയലളിതയ്ക്ക് പ്രത്യേക കോടതി ശിക്ഷവിധിച്ചത്. നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിധിച്ചത്. ജയയെ കൂടാതെ തോഴി ശശികല, ബന്ധു ഇളവരശി, വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു.