ജയലളിതയെ പരപ്പന അഗ്രഹാര കോടതി കുറ്റക്കാരിയാണെന്ന് വിധിച്ച സാഹചര്യത്തില്‍.ജയലളിത രാജി വെച്ചാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയാകുകയെന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്.
2001ല്‍ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ജയലളിതയില്‍ നിന്ന് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ഒ.പനീര്‍ ശെല്‍വത്തിനാണ് ഇത്തവണയും സാധ്യത കല്പിക്കപ്പെടുന്നത്.
പനീര്‍ശെല്‍വത്തെക്കൂടാതെ തമിഴ്നാട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സനായ വിശാലാക്ഷി നെടുഞ്ചെഴിയാന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ഇവരെക്കൊപ്പം സെന്തില്‍ ബാലാജി, നൃത്തം വിശ്വനാഥന്‍, നവനീത് കൃഷ്ണന്‍ എന്നി നേതാക്കള്‍ക്കും നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയാകുന്നത് വരെ തമിഴ്നാട് രാഷ്ട്രീയത്തില്‍ അപ്രസക്തനായിരുന്നു ഒ. പനീര്‍ശെല്‍വം നിലവില്‍ തമിഴ്നാട് ധനമന്ത്രിയാണ്.