തമിഴ്നാട്ടില്‍ ജയലളിത 23ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വെള്ളിയാഴ്ച വൈകുന്നേരം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ ഐ എ ഡി എം കെ അംഗങ്ങളുടെ യോഗം പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരും. യോഗത്തില്‍ ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും.
ചെന്നൈയിലെ ആര്‍ കെ നഗറില്‍ നിന്നായിരുന്നു ജയലളിത മത്സരിച്ചു ജയിച്ചത്. ജയലളിതയ്ക്കെതിരെ 44 സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു മത്സരിച്ചത്. എന്നാല്‍, എതിരാളികളുടെ ബാഹുല്യമൊന്നും ജയലളിതയുടെ വിജയത്തിന്റെ മൂല്യം കുറച്ചില്ല.
ചരിത്രവിജയമാണ് ഇതെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തെ ജയലളിത വിലയിരുത്തിയത്. ഡി എം കെ യുടെ കുടുംബരാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
232ല്‍ 134 സീറ്റുകളാണ് ഇത്തവണ എ ഐ എ ഡി എം കെ സ്വന്തമാക്കിയത്. തൊട്ടു പിന്നിലുള്ള ഡി എം കെ 89 സീറ്റില്‍ ഒതുങ്ങി.