കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (11:11 IST)
ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ബി എസ് എഫ് ജവാന്മാരുമായി ഉണ്ടാക്കിയ ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. രണ്ട് സുരക്ഷ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
 
ബരാമുള്ളയിലെ വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ജവാന്മാര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്
 
തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന് സൈനികര്‍ കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക