മസ്രത്ത് ആലത്തിന്റെ ജാമ്യാപേക്ഷ തള്ളി
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി രാജ്യത്തിനെതിരേ പ്രകടനം നടത്തിയതിന് അറസ്‌റ്റിലായ ജമ്മു കാശ്‌മീരിലെ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബഡ്ഗാമിലെ കോടതിയാണ് മസ്രത്തിനു ജാമ്യം നിരസിച്ചത്.
പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തതിനും പാക് പതാക വീശിയതിനും ഒരാഴ്‌ച മുമ്പാണ് ആലത്തിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.