ജെല്ലിക്കെട്ട് വിഷയത്തിൽ സമരക്കാർക്കിടയിൽ ഭിന്നതയുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഈ നടപടി. ജെല്ലിക്കെട്ട് സംബന്ധിച്ച് ഓര്‍ഡിൻസ് ഇറക്കിയ സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട ആവശ്യമില്ലെന്നാണ്‍ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ നിയമ നിർമാണം നടത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് മറുവിഭാഗത്തിന്റെ തീരുമാനം.