നക്‌സല്‍ ആക്രമണം: ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 മാര്‍ച്ച് 2022 (16:36 IST)
ചത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍  ഐടിബിപി ഉദ്യോഗസ്ഥന്‍ വീരമ്യത്യു വരിച്ചു. ചത്തീസ്ഗഡിലെ നാരായണപൂരില്‍ നടന്ന ആക്രമണത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. അക്രമണത്തില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് പരിക്കേറ്റു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റി. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയ്ക്കായി എത്തിയ ഐടിബിപി ബറ്റാലിയനു നേരെ നക്‌സലേറ്റ് ആക്രമണം ഉണ്ടാകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article