ഇസ്ലാമിക് സ്റ്റേറ്റിന്റെ വെബ്സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചു

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (13:54 IST)
രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റേതായി പ്രവര്‍ത്തിക്കുന്ന രണ്ട് വെബ്സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ബോംബ്‌ നിര്‍മിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റാണ് സര്‍ക്കാര്‍ നിരോധിച്ചത്. രഹസ്യാന്വേഷണ ഏജന്‍സിയുടെയും പോലീസിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ നടപടി.

അതേസമയം ജമ്മു കശ്‌മീരിലെ വിഘടനവാദികള്‍ പ്രവര്‍ത്തിപ്പിക്കുന്ന രണ്ട്‌ ഫേസ്‌ബുക്ക്‌ പേജുകളും ഇന്ത്യ മരവിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെയുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ സാധ്യതയെ കുറിച്ചും ഇവ നേരിടുന്നതിന്‌ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ചും വിവിധ സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ നടപടി.

വെബ്ദുനിയ വായിക്കുക