രഹാസ്യന്വേഷണ ബ്യൂറോയുടെ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം സിബിഐക്ക് അനുമതി നിഷേധിച്ചത്. ഐബിയും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചത് എന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതേതുടര്‍ന്നാണ് ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിനെയും മറ്റ് ഐബി ഉദ്യോഗസ്ഥരെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിബിഐ ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്. 2004ലാണ് മുംബൈയിലെ വിദ്യാര്‍ത്ഥിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാല് പേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്.