മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള ഇനി കേരളത്തില്‍

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (10:20 IST)
മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള ഇനി കേരളത്തില്‍. നിയമസഭ തെരഞ്ഞടുപ്പില്‍ മിനിമം ഭൂരിപക്ഷംപോലും ലഭിക്കാതെ കനത്ത തോല്‍വിക്കൊടുവില്‍ രാഷ്ട്രീയത്തോട് വിടപറയുകയാണ്. തെരഞ്ഞെടുപ്പില്‍ 90 വോട്ടാണ് ആകെ ഇറോം ശര്‍മിളക്ക് ലഭിച്ചത്. മണിപ്പൂരിവിട്ട് കേരളത്തിലേക്ക് പോകാനൊരുങ്ങുന്നത് യോഗചെയ്യാനും മറ്റ് ആത്മീയ കാര്യങ്ങള്‍ക്കുമായാണ്.
 
തെരഞ്ഞടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന ആശ്രമത്തിലായിരുന്നു ശര്‍മിള. കുരുന്നുകള്‍ക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയെന്ന ലക്ഷ്യമായിരുന്നെന്നും ഇറോം ശര്‍മിള സൂചിപ്പിച്ചു.
 
പാര്‍ലമെന്‍റി തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇനിയില്ല. ജനങ്ങളുടെ വോട്ടവകാശം ചിലര്‍ പണം കൊടുത്ത് വാങ്ങിയതാണെന്നും ഇറോം ആരോപിച്ചു. ലോകത്തിന്റെ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഇറോം ശര്‍മിള അഭിപ്രായപ്പെട്ടു.
Next Article