മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മ്മിള ഇന്ന് സമരം അവസാനിപ്പിക്കും; മുന്നില്‍ തെരഞ്ഞെടുപ്പും വിവാഹവും

ചൊവ്വ, 9 ഓഗസ്റ്റ് 2016 (08:06 IST)
മണിപ്പൂരിന്റെ സമരനായിക ഇറോം ചാനു ശര്‍മ്മിള കഴിഞ്ഞ 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ഇന്ന് പിന്‍വലിക്കും. സൈനികര്‍ക്ക് സവിശേഷാധികാരം നല്കുന്ന ‘അഫ്‌സ്‌പ’ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മണിപ്പൂരിന്റെ ഉരുക്കുവനിത നിരാഹാരസമരം നടത്തിവന്നിരുന്നത്.
 
നിരാഹാരസമരം അവസാനിപ്പിക്കുകയാണെന്നും രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നും രണ്ടാഴ്ച മുമ്പായിരുന്നു ഇറോം പ്രഖ്യാപിച്ചത്. നിലവില്‍ ആശുപത്രി ജയിലില്‍ കഴിയുന്ന അവരെ രാവിലെ ജുഡീഷ്യല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. അവിടെ വെച്ചായിരിക്കും നിരാഹാരം അവസാനിപ്പിക്കുക. തുടര്‍ന്ന് ജയില്‍മോചിതയാകും.

വെബ്ദുനിയ വായിക്കുക