കുഞ്ഞ് സ്വന്തമല്ലെന്ന് വിശ്വസിച്ച മാതാപിതാക്കള്‍ ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്നതായി ആരോപണം. ആശുപത്രി അധികൃതര്‍ തങ്ങളുടെ കുഞ്ഞിനെ മാറ്റി വേരൊരു കുട്ടിയേ നല്‍കിയതിനേ തുടര്‍ന്നാണ് ഇവര്‍ കുട്ടിയേ കൊന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ക്രൂരത സംഭവിച്ചത്. മരിക്കുന്നതിന് രണ്ടുദിവ്സം മുമ്പ് അതീവ് ഗുരുതരാവസ്തയില്‍ കുഞ്ഞിനേയും കൊണ്ട് പിതാവ് വിനോദ് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരുടെ ആവശ്യം അവഗണിച്ച് ഇയാള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കുട്ടിയേയുംകൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു.
തുടര്‍ന്ന് കുട്ടി വീട്ടില്‍ വച്ച മരണപ്പെടുകയായിരുന്നു. വിനൊദിന്റെ ഭാര്യയെ പ്രസവത്തിനായി സുല്‍ത്താന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയതിനാല്‍ ഹമീദിയ ആശുപത്രിയിലേക്ക് മാറ്റുകയും ജൂലൈ 19 ന് അവിടെ വച്ച് സിസേറിയനിലുടെ കുട്ടീയെ പുറത്തെടുക്കുകയുമായിരുന്നു.
പിന്നീട് ലക്ഷ്‌മിയെ സുല്‍ത്താന ആശുപത്രിയിലേക്ക് മാറ്റി എങ്കിലും മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനേ ഹമീദിയ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. ഇവിടെ നിന്ന് അധികൃതര്‍ നല്‍കിയ ജനന സര്‍ട്ടീഫിക്കറ്റില്‍ കുട്ടിയേ ആണ്‍കുട്ടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂലൈ 25 ന് ഹമീദിയ ആശുപത്രിയിലെത്തിയ വിനോദിന് ലഭിച്ചത് പെണ്‍കുഞ്ഞിനേയായിരുന്നു.
അതിനാല്‍ കുട്ടീ തന്റേതല്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വിനോദ്. കുഞ്ഞ് തങ്ങളുടേതല്ല എന്ന് വാദിച്ച മാതാപിതാക്കള്‍ കുട്ടിയെ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് കുഞ്ഞിനെ കൈമാറുകയായിരുന്നു. എന്നാല്‍, ജനിച്ച സമയത്ത് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ നീരുവന്ന് വീര്‍ത്തിരുന്നതാണ് തെറ്റിദ്ധാരണയ്‌ക്ക് കാരണമായതെന്നാണ് ആശുപത്രിയധികൃതരുടെ വാദം.