ഭക്തരെല്ലാം വിളിച്ചോളു, ഗണപതി ഭഗവാന്‍ മൊബൈല്‍ വഴി പ്രാര്‍ത്ഥന കേള്‍ക്കും

Webdunia
ശനി, 30 ജൂലൈ 2016 (14:53 IST)
കാലം മാറുമ്പോള്‍ കോലം മാറണം എന്ന് പറയുന്നത് മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല. അതുകൊണ്ടു തന്നെ കാലത്തിനനുസരിച്ച് മാറിയിരിക്കുകയാണ് ഇന്‍ഡോറിലെ ജൂനാ ചിന്താമന്‍ ക്ഷേത്രത്തിലെ ഗണപതി ഭഗവാന്‍. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് ഗണപതി. ക്ഷേത്രത്തിലെത്തി ഭഗവാനെ നേരിട്ട് കണ്ട് സങ്കടങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്തവരുടെ വിഘ്‌നങ്ങള്‍ മാറ്റാനായി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നു. 
 
ഭക്തര്‍ വീട്ടിലിരുന്ന് മൊബൈലില്‍ ഒന്നു വിളിച്ചാല്‍ മതി. അമ്പലത്തില്‍ ഗണപതി പ്രതിഷ്ഠയോടൊപ്പം മൊബൈലും സ്ഥാപിച്ചിട്ടുണ്ട്. ഭക്തര്‍ വിളിക്കുമ്പോള്‍ പൂജാരി ഫോണ്‍ എടുത്ത് ഗണപതിയുടെ ചെവിയോട് ചേര്‍ത്തു വയ്ക്കും. ഇങ്ങനെ വിളിച്ച് പറയുന്ന ആവലാതികള്‍ ഭഗവാന്‍ കേല്‍ക്കുന്നു എന്നാണ് വിശ്വാസം. 
 
ക്ഷേത്രത്തില്‍ പണ്ട് ഭഗവാനെ അറയിക്കാനുള്ള ആവലാതികള്‍ കത്തുകളായി അയക്കാമായിരുന്നു. കത്തുകള്‍ക്ക് പ്രചാരം കുറഞ്ഞതോടെയാണ് ഫോണ്‍ എന്ന ആശയത്തിലേക്ക് ക്ഷേത്രം എത്തിച്ചേര്‍ന്നത്. പ്രതിദിനം നാനൂറിലധികം ഫോണ്‍കോളുകളാണ് ഗണപതിയ്ക്ക് വരുന്നത്. ഇന്‍ഡോറില്‍ നിന്നു മാത്രമല്ല വിദേശത്തു നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെല്ലാം ഗണപതിയോട് ആവലാതി പറയാന്‍ വിളിക്കുന്നവരുണ്ട്. 
 
Next Article