അതിര്‍ത്തികള്‍ തുറന്നു: ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ടൂറിനുപോകാം?

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (11:29 IST)
ഏകദേശം രണ്ടുവര്‍ഷത്തെ കൊറോണ പേടിയെ മാറ്റി നിര്‍ത്തി പലരാജ്യങ്ങളും ടൂറിസത്തിനായി അതിര്‍ത്തികള്‍ തുറന്നിരിക്കുകയാണ്. അമേരിക്ക നവംബര്‍ എട്ടുമുതല്‍ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റും മുഴുവന്‍ വാക്‌സിന്‍ സ്വീകരിച്ച രേഖയും ഉള്ളവര്‍ക്കാണ് പ്രവേശനം. 
 
നവംബര്‍ ഒന്നുമുതല്‍ തായ്‌ലന്റ് ചിലരാജ്യങ്ങള്‍ക്കുമാത്രം പ്രവേശനം നല്‍കി തുറക്കും. വാക്‌സിന്‍ സ്വീകരിച്ച ഇവര്‍ക്ക് ക്വാറന്റെന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ലിസ്റ്റില്‍ ഇന്ത്യ ഇല്ല. നിബന്ധനകളോടെ ഇന്ത്യക്കാര്‍ക്ക് യുകെ, ശ്രീലങ്ക, ദുബായി, മാലിദ്വീപ്, ചിലി, ബെഹ്‌റെന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ പോകാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍