കെയ്ന്‍ വില്യംസന്റെ അഭാവത്തില്‍ സീനിയര്‍ താരമായ ജേസന്‍ ഹോള്‍ഡര്‍ നായകസ്ഥാനം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞ നാല് കളിയായി പുറത്തിരിക്കുന്ന മനീഷ് പാണ്ഡെയെ ഹൈദരബാദ് നായകനാക്കി. ഹൈദരബാദിന്റെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും കളിപ്പിച്ചില്ല. മത്സരത്തിലുടനീളം ഹൈദരബാദ് താരങ്ങള്‍ മിസ് ഫീല്‍ഡിലൂടെ ബൗണ്ടറികള്‍ വഴങ്ങി. പല താരങ്ങളും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മയ്ക്ക് പിന്നീട് എറിയാന്‍ അവസരം നല്‍കിയില്ല. ഇത്തരം കാര്യങ്ങളാണ് ആരാധകര്‍ മാച്ച് ഫിക്‌സിങ്ങിന് തെളിവായി ചൂണ്ടിക്കാട്ടിയത്. മത്സരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മാച്ച് ഫിക്‌സിങ് ആരോപണം ട്വിറ്ററില്‍ വന്നു തുടങ്ങി. മുംബൈയുടെ ബാറ്റിങ് കഴിയാറായപ്പോഴേക്കും #Fixing ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി.