ഏഷ്യയില്‍ ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ

ശ്രീനു എസ്

ഞായര്‍, 28 ഫെബ്രുവരി 2021 (08:25 IST)
ഏഷ്യയില്‍ ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ. ഐഎല്‍ഒ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ലാദേശാണ്. അതേസമയം ഏറ്റവും കൂടുതല്‍ ജോലി സമയം ഉള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്.
 
ഏറ്റവും കൂടുതല്‍ ജോലിസമയം ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തുണ്ട്. ഗാംബിയ, മംഗോളിയ, മാലിദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യയില്‍ ഒരാഴ്ചത്തെ ഒരാളുടെ ജോലി സമയം 48 മണിക്കൂറാണ്. അമേരിക്കയില്‍ ഇത് 37 മണിക്കൂറാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍