കടലുകാക്കാന്‍ നാവിക സേനയ്ക്ക് കരുത്തായി സുമിത്ര എത്തി

വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (11:10 IST)
രാജ്യത്തിന്റെ നാവികസേനയ്ക്ക് കരുത്തേകാന്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ നിരീക്ഷണക്കപ്പല്‍ കമ്മീഷന്‍ ചെയ്തു. ഐഎന്‍എസ് സുമിത്ര എന്ന് നാമകരണം ചെയ്ത കപ്പല്‍ നിര്‍മ്മിച്ചത് ഗോവ ഷിപ്പ് യാര്‍ഡിലാണ്. സുമിത്രയ്ക്ക് 2.200 ടണ്‍ കേവു ഭാരമുണ്ട്. മണിക്കൂറില്‍ 26 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലില്‍ പട്രോളിങ്ങിനുള്ള അത്യന്താധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പട്രോളിംഗിനായി നാവികസേനയ്ക്ക് കൈമാറിയ നാലാമത്തേ കപ്പലാണിത്. ഐഎന്‍എസ് സരയു, സുനന്യ , സുമേധു എന്നിവ നേരത്തേ നാവികസേനയ്ക്ക് കൈമാറിയിരുന്നു. ഐഎന്‍എസ് സുമിത്രയില്‍ 76 എം.എം. മീഡിയം റേഞ്ച് ഗണ്‍ അടക്കം അത്യാധുനിക ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ചെന്നൈയില്‍ വ്യാഴാഴ്ചനടന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍കെ ധവാന്‍ കപ്പല്‍ കമ്മീഷന്‍ചെയ്തു. നാവിക സേനയ്ക്ക് ആവശ്യമായ വാഹനങ്ങള്‍ വാങ്ങുന്ന രാഷ്ട്രമെന്നതില്‍നിന്ന് നിര്‍മിക്കുന്ന രാഷ്ട്രം എന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നിരിക്കുകയാണെന്നും ഭാവിയില്‍ നൂറുശതമാനം ഇന്ത്യന്‍ വസ്തുക്കള്‍ ഉപയോഗിച്ച് യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ നമുക്ക് കഴിയുമെന്നും ധവാന്‍ പ്രത്യാശിച്ചു.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക