നാവികസേനയ്ക്ക് കരുത്തായി കാമോര്‍ത്ത എത്തുന്നു

ശനി, 12 ജൂലൈ 2014 (13:02 IST)
ഇന്ത്യയുടെ പ്രതിരോധ സ്വയം പര്യാപ്തതയില്‍ പുതിയ അധ്യായം രചിച്ചുകൊണ്ട് 90 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ച പടക്കപ്പല്‍ ഇന്ന് നാവികസേനയ്ക്ക് സ്വന്തമാകും.  അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്ന യുദ്ധ സംവിധാനമുള്ള ഇന്ത്യയുടെ പ്രഥമ യുദ്ധക്കപ്പലാണിത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ഗാര്‍ഡന്‍ റീച്ച് ഷിപ്‌യാര്‍ഡ് ലിമിറ്റഡേര്‍ഴ്സ് ആന്‍ഡ് എഞ്ചിനീയേര്‍സ് ആണ് കപ്പല്‍ നിര്‍മ്മിച്ചത്. 
 
വിശാഖപട്ടണത്തേ കമ്പനിയുടെ ഷിപ്‌യാര്‍ഡിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. ഇന്ന് നറക്കുന്ന ചടങ്ങില്‍ കപ്പലിനെ രാജ്യത്തിന് സമര്‍പ്പിക്കും. നാവിക സേന ആവശ്യപ്പെട്ട നാല് പടക്കപ്പലില്‍ ആദ്യത്തേതാണ് ഇപ്പോള്‍ കൈമാറുന്നത്. ബാക്കി മൂന്നെണ്ണം അടുത്ത വര്‍ഷത്തില്‍ തന്നെ കൈമാറാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
 
കപ്പലിലെ 90 ശതമാനവും സാമഗ്രികള്‍ ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ചവയാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. കപ്പലിനാവശ്യമായ ഉയര്‍ന്ന ഗ്രേഡിലുള്ള ഉരുക്ക് നല്‍കിയത് സ്റ്റീല്‍ അഥോറട്ടി ഓഫ് ഇന്ത്യ ആണ്. ഇതില്‍ സ്ഥാപിച്ചിരിക്കുന്ന സൂക്ഷമതയുള്ള സെന്‍സറുകളും കൃത്യതയാര്‍ന്ന ആയുനിയന്ത്രണ സംവിധാനവും നിര്‍മ്മിച്ചതും രാജ്യത്തേ തന്നെ വിവിധ കമ്പനികളാണ്. 
 
കപ്പലിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത് ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ ആണ്. അതിനൂതന ഉപഗ്രഹ സംവിധാനവും ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ലോകത്ത് നിര്‍മ്മിക്കപ്പെട്ടിട്ടൂള്ള അന്തര്‍വാഹി വേധ യുദ്ധക്കപ്പലുകളോട് കിടപിടിക്കുന്നതാണ് കാമോര്‍ത്തയും.
 

വെബ്ദുനിയ വായിക്കുക