മല്‍സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്കന്‍ സര്‍ക്കാര്‍ റദ്ദാക്കി
വെള്ളി, 14 നവംബര്‍ 2014 (13:03 IST)
ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മാപ്പു നല്‍കാന്‍ തയാറാണെന്ന് ശ്രീലങ്ക. ശ്രീലങ്കന്‍ വാര്‍ത്തവിതരണ മന്ത്രി പ്രഭ ഗണേശനാണ് വിവരം ഇന്ത്യന്‍ ഹൈക്കമ്മിഷനെ അറിയിച്ചത്. മയക്കുമരുന്ന് കടത്തുകേസിലാണ് മത്സ്യതൊഴിലാളികള്‍ക്ക് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇവരുടെ വധശിക്ഷ ശ്രീലങ്കന്‍ സര്‍ക്കാര്‍ റദ്ദാക്കാന്‍ തയ്യാറായത്.
നേരത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്ഷെയുമായി മോഡി ഫോണിലൂടെ നടത്തിയ ചര്‍ച്ചയില്‍ മത്സ്യതൊഴിലാണ് വിട്ടയയ്ക്കാമെന്ന് ശ്രീലങ്ക സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തവിതരണ മന്ത്രി ഇവരെ നിരുപാധികം മോചിപ്പിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. രാമേശ്വരം സ്വദേശികളായ എമേഴ്സണ്‍, അഗസ്റ്റസ്, വില്‍സണ്‍, പ്രസാദ്, ലാംഗെറ്റ് എന്നിവരെ ശ്രീലങ്കന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.