ദൃശ്യങ്ങൾ പരസ്യമാക്കിയാൽ പാകിസ്ഥാന് പ്രയോജനപ്പെടും, പിന്നീട് നടക്കുന്നത് ഇതായിരിക്കും!

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (12:14 IST)
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവായ ദൃശ്യങ്ങൾ പുറത്തുവിടാൻ സൈന്യം തീരുമാനിച്ചിരുന്നു. എന്നാൽ, നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമാണ്. സൈന്യത്തിന്റെ രീതികൾ പാകിസ്ഥാൻ മനസ്സിലാക്കുമെന്നതിനാലാണിത്.
 
ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഏതുവിധമായിരുന്നുവെന്ന് സൈന്യത്തിനും പിന്നിൽ പ്രവർത്തിച്ചവർക്കും മാത്രമേ അറിയത്തുള്ളു. പാകിസ്ഥാന് മനസ്സിലാക്കാൻ കൂടി കഴിയാത്ത രീതിയിൽ ആയിരുന്നു അത്. ഇന്ത്യ പല സ്ഥലത്ത് ഒരേ സമയത്ത് ആക്രമണം നടത്തിയതിന്റെ ഞെട്ടലിൽ നിന്നും പാകിസ്ഥാൻ ഇപ്പോഴും കരകയറിയിട്ടില്ല. ആക്രമണം ഏതുരീതിയിൽ ആയിരുന്നുവെന്ന കാര്യത്തിൽ സംശയം നിൽക്കുമ്പോൾ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ കൈമാറിയാൽ അതിന്റെ പ്രയോജനം ലഭിക്കുന്ന എതിരാളിക‌ൾക്ക് തന്നെയാണ്.
 
ഓപ്പറേഷന്റെ രീതികൾ മനസ്സിലാക്കിയാൽ, ചിലപ്പോൾ അതേനാണയത്തിൽ മറുപടി ഉണ്ടായേക്കാനും സാധ്യത കാണുന്നുണ്ട്. ദൃശ്യങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

വെബ്ദുനിയ വായിക്കുക