പാകിസ്ഥാനികളെല്ലാം ഷെരീഫിനെപ്പോലെ ഭീരുക്കളല്ല; ഇന്ത്യയെ വെല്ലുവിളിച്ച് ഇമ്രാൻ ഖാൻ
ശനി, 1 ഒക്ടോബര്‍ 2016 (15:04 IST)
അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന് പ്രതിപക്ഷ പാർട്ടി നേതാവും മുൻ ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ രംഗത്ത്.
പാകിസ്ഥാനികളെല്ലാം ഷെരീഫിനെപ്പോലെ ഭീരുക്കളല്ല. പണത്തെ സ്നേഹിക്കുന്നയാളായ അദ്ദേഹം പ്രാധാനമന്ത്രിയായിരിക്കുന്നത് നമ്മുടെ ദൗർഭാഗ്യമാണ്. അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കഴിഞ്ഞു. പാകിസ്ഥാനെതിരെ ആക്രമണം നടത്തിയാല്‍ കൂടുതല്‍ നഷ്ടം ഇന്ത്യക്കായിരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
സമാധാനം ആഗ്രഹിക്കുന്ന പാകിസ്ഥാന് കശ്മീരിൽ നടക്കുന്ന സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് ധാർമികമായും രാഷ്ട്രീയപരമായുമുള്ള പിന്തുണ നല്‍കും. യുദ്ധമുണ്ടായാല്‍ മോദിയുടെ തിളങ്ങുന്ന ഇന്ത്യയെന്ന സ്വപ്നം പൂർത്തീകരിക്കപ്പെടുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇന്ത്യയുമായി പാകിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നുണ്ട്. ജല വിതരണ കരാറിന്റെയും ഉറി ആക്രമണത്തിന്റെയും പേരില്‍ ചര്‍ച്ചയ്ക്ക് തയാറല്ലെങ്കിൽ പാകിസ്ഥാന് ഒത്തൊരുമയോടെ സൈന്യത്തിന് കീഴിൽ അണിനിരക്കും. ഉറി ആക്രമണമുണ്ടായപ്പോൾ യാതൊരു അന്വേഷണവും നടത്താതെ പാകിസ്ഥാന് കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമാണ് മോദി ചെയ്തതെന്നും കഴിഞ്ഞ ദിവസം റായ്വിൻറിൽ തെഹ്രീകെ ഇൻസാഫ് പാർട്ടി സംഘടിപ്പിച്ച റാലിയില്‍ ഇമ്രാൻ ഖാൻ വ്യക്തമാക്കി.