ഓരോ നീക്കവും അതീവ ജാഗ്രതയോടെ, ശക്തമായ സുരക്ഷയൊരുക്കി സേന; അതിർത്തിയിൽ നിന്ന് രണ്ട് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു

തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (12:07 IST)
ഉറി ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ്. ഇതിനിടയിൽ സംശയകരമായ നിലയിൽ അതിർത്തിയിൽ കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ പാകിസ്താനിലെ അസ്റ്റില്ലയിൽ നിന്നും മറ്റൊരാളെ പാക്കധീന കശ്മീരിൽ നിന്നുമാണ് പിടികൂടിയത്.
 
പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഇന്ത്യ എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഇന്നലെ നടന്ന ഭീകരാക്രമണം. ആക്രമണത്തിൽ ഒരു ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരർ കൊല്ലപ്പെട്ടു.
 
പട്രോളിങ്ങിനിടെ കണ്ടെത്തിയവരെ സൈന്യം കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പൊലീസിന് കൈമാറി. ആർമിയും പൊലീസും ചേർന്നാണ് പാക്കധീന കശ്മീരിലെ സൗജൻ സെക്ടറിൽ നിന്ന് 41 കാരനെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച അതർത്തിയിൽ മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരിലൊരാൾ പാക് പൗരനും മറ്റൊരാൾ ലശ്കർ-ഇ-ത്വയ്ബ പ്രവർത്തകനുമാണ് എന്ന് കരുതുന്നു.
 

വെബ്ദുനിയ വായിക്കുക