പാക് ആക്രമണം: അതിര്‍ത്തികളില്‍ ആധുനിക ബങ്കറുകള്‍ നിര്‍മിക്കും
വ്യാഴം, 8 ജനുവരി 2015 (16:34 IST)
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ആധുനിക രീതിയിലുള്ള ബങ്കറുകള്‍ ഒരുക്കാന്‍ നിര്‍ദേശം. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലുടനീളം ബങ്കറുകള്‍ പദ്ധതി തയാറാക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണ് നിര്‍മാണത്തിന് നിര്‍ദേശം നല്‍കിയത്.
പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വെടിവെപ്പും, ഷെല്ലാക്രമണാവും തടയാന്‍ ഉതകുന്ന തരത്തിലുള്ളതായിരിക്കും ബങ്കറുകള്‍. കൂടാതെ മോശം കാലാവസ്ഥയില്‍ നിന്നു സംരക്ഷണം ലഭിക്കാനും. ജവാന്മാര്‍ക്ക് വേണ്ടിയുള്ള ആധൂനിക സജ്ജീകരണങ്ങള്‍ ഒരുക്കിയതായിരിക്കും ബങ്കറുകളെന്ന് അജിത് ഡോവല്‍ പറഞ്ഞു.
അതേസമയം ഇന്നും പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാകിസ്ഥാന്‍ പതിവായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അവസ്ഥ ഉണ്ടാകന്‍ കാരണമായി തീര്‍ന്നത്. ഏതാണ്ട് 10,000ത്തോളം ആളുകള്‍ അതിര്‍ത്തിയില്‍ നിന്നും പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.