ചൈനീസ് വ്യാളികള്‍ക്ക് ബദലൊരുക്കാന്‍ ഇന്ത്യ പടക്കപ്പലിറക്കുന്നു
വ്യാഴം, 19 ഫെബ്രുവരി 2015 (15:50 IST)
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കടന്നുകയറ്റത്തിന്റെ തോത് വര്‍ധിച്ചതിനെത്തുടര്‍ന്ന് ചൈനയ്ക്ക് ബദലൊരുക്കാന്‍ ഇന്ത്യ അത്യാധുനിക്ല പടക്കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. ചൈനയുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി പടക്കപ്പലുകള്‍ പുറത്തിറക്കാനാണ് ഇന്ത്യയുടെ നീക്കം. ഏകദേശം 49,600 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധമന്ത്രാലയം നടപടി തുടങ്ങിയിരിക്കുന്നത്.
ശ്രീലങ്കന്‍ തീരത്ത് ചൈനീസ് അന്തര്‍വാഹിനികള്‍ നിലയുറപ്പിച്ചെന്ന നിഗമനത്തെ തുടര്‍ന്ന് അടിയന്തിരമായി പ്രധാനമന്ത്രി മോഡി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ സമിതിയാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. പ്രോജക്ട് 17-എ എന്ന പദ്ധതിയില്‍ പെടുത്തി ഏഴ് പടക്കപ്പലുകളാണ് നിര്‍മ്മിക്കുക. ഫ്രിഗേറ്റ് വിഭാഗത്തില്‍പ്പെട്ട പടക്കപ്പലുകളാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. ശത്രുവിന്റെ കണ്ണില്‍പ്പെടാതെയെത്തി ആക്രമണം നടത്താനായി അത്യാധുനിക സ്റ്റെല്‍ത് സാങ്കേതിക വിദ്യയായിരിക്കും പുതിയ ഫ്രിഗേറ്റുകളില്‍ ഉപയോഗിക്കുക.
കൊല്‍ക്കത്തയിലെയും മുംബൈയിലെയും പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലകളിലായിരിക്കും നിര്‍മാണം. കപ്പല്‍ നിര്‍മാണശാലകളുമായി ഒരുമാസത്തിനകം ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനില്‍ പെടുത്തിയാണ് കപ്പലുകള്‍ നിര്‍മ്മിക്കുന്നത്. പ്രതിരോധ രംഗത്തെ ചെലവേറിയ ഇറക്കുമതികള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. പ്രോജക്ട് 17-എ 2012 മുതല്‍ മന്ത്രിസഭാ അനുമതിക്ക് കാത്തുകിടക്കുകയായിരുന്നു എന്നാണ് സൂചന. എന്നാല്‍ ഏഴുപടക്കാപ്പലുകള്‍ സേനയിലേക്ക് എത്തുന്നതൊടെ നാവികസേനയുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിക്കും.
നേരത്തെ ഇത്രയും തുഅക ചെലവഴിച്ച് ആറ് ആണവ അന്തര്‍വാഹിനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതിനു പുറമേയാണ് സെനയെ ശക്തിപ്പെടുത്താന്‍ മോഡി സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ അപ്രമാധിത്വം വിട്ടുകൊടുക്കാതിരിക്കനമെങ്കില്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിച്ചേ പറ്റു. എന്നാല്‍ നിലവിലെ പദ്ധതികള്‍ വൈകുന്നതും ചെലവുകള്‍ അധികമാകുന്നതും നാവികസേയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.