ഇന്ത്യ ആദ്യമായി മുങ്ങിക്കപ്പലുണ്ടാക്കി!
ഇന്ത്യ ആദ്യമായി യുദ്ധോപയോഗത്തിനുതകുന്ന മുങ്ങിക്കപ്പല്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ചു. ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി കൊല്‍ക്കത്തയിലുള്ള ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സാണ് മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ചത്.
മുങ്ങിക്കപ്പലിനെ അടുത്തമാസം കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനങ്ങളും റോക്കറ്റ് ലോഞ്ചറുകളും ഹെലിപ്പാഡും ഈ മുങ്ങിക്കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിരവധി മുങ്ങിക്കപ്പലപകടങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നാവിക സേനയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് ഈ പുതുമുഖത്തിന്റെ വരവ്.
3400 ടണ്‍ ഭാരം വഹിക്കുവാനുള്ള ശേഷിയുണ്ട് മുങ്ങിക്കപ്പലിന്. 18 നോട്ടായിരിക്കും വേഗത. 109 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള മുങ്ങിക്കപ്പല്‍ വിശാഖപട്ടണത്തുള്ള നാവികസേനയുടെ യൂണിറ്റിനായിരിക്കും നല്‍കുക.