ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്നുമുതല്‍ ചെന്നൈ മഹാബലിപുരത്ത്. ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുക. കശ്മീര്‍ വിഷയത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത നിലനില്‍ക്കെത്തന്നെ സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗമാണ് ഉച്ചകോടിയില്‍ ആരായുക. ഉച്ചകോടിയില്‍ ഇന്ത്യ കാശ്മീര്‍ വിഷയം ഉന്നയിക്കില്ലെന്നും ചോദ്യങ്ങളുയര്‍ന്നാല്‍ പ്രധാനമന്ത്രി മോദി വിശദീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കു പുറമെ ഇന്ത്യയില്‍ നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയില്‍ നിന്ന് കേന്ദ്ര വിദേശകാര്യ കമ്മീഷന് ഡയറക്ടര്‍ യാങ് ജിയേചി, വിദേശകാര്യ മന്ത്രി വാജ് യി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനിലാണ് ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നത്.