ചൈനീസ് അതിര്‍ത്തിയില്‍ ഇനി ഇന്ത്യന്‍ പട്ടാളം സ്ഥിരമായി ഉണ്ടാകും

ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (17:18 IST)
ഇന്‍ഡൊ- ടിബറ്റന്‍ ബോര്‍ദര്‍ പൊലീസിനെ ചൈനീസ് അതിര്‍ത്തി കാക്കുന്നതില്‍ നിന്ന് മാറ്റി പകരം ആ സ്ഥാനത്ത് ഇന്ത്യന്‍ സൈന്യത്തിനെ വിന്യസിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പലപ്പോഴും കടന്നുകയറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനേ തുടര്‍ന്നാണ് ഈ നിക്കം.

ലഡാക്ക് മേഖലയിലാണ് പ്രധാനമായും സൈന്യത്തെ വിന്യസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റം അധികവും ഈ മേഖലയിലായിരുന്നു. ചുമാര്‍ മേഖലകളില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തിനെതിരെ പ്രശംസനീയമായ പ്രവര്‍ത്തനമായിരുന്നു ഇന്ത്യന്‍ സൈന്യം നടത്തിയത്.

ചൈനീസ് സൈന്യം അതിര്‍ത്തി കടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വളരെ പെട്ടന്നും കരുതലോടെയുമായിരുന്നു ഇന്ത്യന്‍ സൈന്യം പ്രതികരിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാനും കൂടിയാണ് പൊലീസിനു പകരം പട്ടാളത്തെ വിന്യസിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക