ആപ്പുകള്‍ക്കുപിന്നാലെ ചൈനീസ് ഫോണുകള്‍ക്കും നിരോധനത്തിന് സാധ്യത; ഇന്ത്യന്‍ വിപണിയിലെ 74ശതമാനവും ചൈനീസ് ഫോണുകള്‍

ശ്രീനു എസ്

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (09:04 IST)
ആപ്പുകള്‍ക്കുപിന്നാലെ ചൈനീസ് ഫോണുകള്‍ക്കും ഇന്ത്യയില്‍ നിരോധനത്തിന് സാധ്യത. ഈമാസം 19ന് നടക്കുന്ന യോഗത്തില്‍ ഡാറ്റയുടെ സുരക്ഷ സംബന്ധിക്കുന്ന കാര്യത്തില്‍ തീരുമാനമാകും. മൊബൈല്‍ ഹാന്‍സെറ്റുകള്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ശുപാര്‍ശയില്‍ പറഞ്ഞിട്ടുണ്ട്. ഇത് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ അംഗീകരിക്കുമെന്നാണ് വിവരം.
 
അതേസമയം ഇന്ത്യന്‍ വിപണിയിലെ 74ശതമാനവും ചൈനീസ് ഫോണുകളാണുള്ളത്. അതേസമയം ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് എന്നീ ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെങ്കിലും ഇവ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍