കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യനായിഡുവിന്റെ പാസ്പോര്‍ട്ട് അടങ്ങിയ ബാഗ് കളവ് പോയി. വെങ്കയ്യനായിഡു തന്നെയാണ് ട്വീറ്ററിലൂടെ മോഷണവിവരം പുറത്തുവിട്ടത്. പാസ്പോര്‍ട്ടും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗാണ് മോഷണം പോയത്.
സ്പെയിനിലെ ബാര്‍സലോണയില്‍ വച്ചാണ് സംഭവം നടന്നത് ബാര്‍സലോണയില്‍ സ്മാര്‍ട്ട് സിറ്റി സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് മോഷണം നടന്നത്.
പാസ്പോര്‍ട്ട് ഹോട്ടലില്‍ നിന്നും ഏതാനും അടികള്‍ അകലെ തെരുവില്‍ നിന്നും ലഭിച്ചുവെന്നും രേഖകളോ ബാഗോ തിരികെ ലഭിച്ചില്ലെന്നുമാണ് ട്വീറ്റില്‍ പറഞ്ഞത് എന്നാല്‍ പിന്നീട് ഈ ട്വീറ്റുകള്‍ നീക്കം ചെയ്തു.
നായിഡുവിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നയാളാണ് ട്വീറ്റ് ചെയ്തതെന്നും നായിഡുവിന്റെ സെക്രട്ടറിയുടെ പാസ്പോര്‍ട്ട് അടങ്ങിയ ബാഗും മോഷണം പോയതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.